പരിയാരം: തൃശൂരിൽ എസ്.ഡി.പി.ഐ തീവ്രവാദികൾ വെട്ടിക്കൊലപ്പെടുത്തിയ പുന്ന നൗഷാദിൻ്റെ ആറാം രക്തസാക്ഷി ദിനം ഇന്ത്യൻ യൂത്ത് കോൺഗ്രസ് പരിയാരം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ആചരിച്ചു.


മണ്ഡലം പ്രസിഡന്റ് കെ.വി. സുരാഗ് അധ്യക്ഷത വഹിച്ച ചടങ്ങ് യൂത്ത് കോൺഗ്രസ് ബ്ലോക്ക് സെക്രട്ടറി മനോജ് മാവിച്ചേരി ഉദ്ഘാടനം ചെയ്‌തു. കെ.എസ്.യു. ജില്ലാ സെക്രട്ടറി അഡ്വക്കേറ്റ് സൂരജ് പരിയാരം അനുസ്‌മരണ പ്രഭാഷണം നടത്തി. ഉറച്ച മതേതര നിലപാടുമായി രാഷ്ട്രീയ ജീവിതം നയിച്ച നൗഷാദിനെപ്പോലുള്ളവർ പകർന്നു നൽകിയ ആശയങ്ങളും ആദർശങ്ങളും ഒരു വർഗീയ ശക്തിക്കും ഇലാതാക്കാനാവിലെന്ന് അനുസ്മരണ പ്രഭാഷണത്തിൽ സൂചിപ്പിച്ചു.
മണ്ഡലം കോൺഗ്രസ് ജനറൽ സെക്രട്ടറിമാരായ ജെയ്സൺ പരിയാരം, എം.വി രാജൻ, യൂത്ത് കോൺഗ്രസ് നേതാക്കളായ എം. സുധീഷ്, രാംകൃഷ്ണ പാച്ചേനി, കെ. പുരുഷോത്തമൻ എന്നിവർ സംസാരിച്ചു. ഷിജിത്ത് ഇരിങ്ങൽ സ്വാഗതവും അബു താഹിർ നന്ദിയും അറിയിച്ചു.
The sixth martyrdom day of Punna Noushad, who was hacked to death by SDPI terrorists in Thrissur, was observed under the leadership of the Indian Youth Congress Pariyaram Mandal Committee.